കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ദൊറോത്തിയുടെ ടൈറ്റിൽ ടീസർ എത്തി. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രിമിയർ. ഇളയരാജയാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.